Connect with us

Gulf

ടിക്കറ്റ് ചാര്‍ജ് കുറച്ച് വിമാന കമ്പനികള്‍ രംഗത്ത്

Published

|

Last Updated

അബുദാബി: വേനലവധി ആഘോഷിക്കുന്നത്തിന് യു എ ഇയിലെ വിമാന കമ്പനികള്‍ ഓഫറുകളുമായി രംഗത്ത്. ആയിരം ദിര്‍ഹമിന് തിരിച്ച് വരുവാന്‍ കഴിയുന്ന രീതിയിലാണ് വിമാനകമ്പനികള്‍ ടിക്കറ്റ് ചാര്‍ജ് പ്രഖ്യാപിച്ചിട്ടുള്ളത്. യു എ ഇയില്‍ നിന്നും തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്കാണ് ഈ ആനുകൂല്യം. ബജറ്റ് വിമാന കമ്പനികളും കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ, കൊച്ചി, തിരുവനന്തപുരം എന്നീ പത്ത് നഗരങ്ങളിലേക്ക് 865 ദിര്‍ഹമാണ് ഇത്തിഹാദിന്റെ ടിക്കറ്റ് നിരക്ക്. യു എ ഇയില്‍ നിന്നും ബഹ്‌റൈന്‍, ദോഹ എന്നീ നഗരങ്ങളിലേക്ക് എക്കണോമി ക്ലാസില്‍ പോയി വരണമെങ്കില്‍ 854 ദിര്‍ഹമാണ് നിരക്ക്.

ഷാര്‍ജ ആസ്ഥാനമായി സര്‍വീസ് നടത്തുന്ന എയര്‍ അറേബ്യ യാത്രക്ക് ഇന്റര്‍നെറ്റ് വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 399 ദിര്‍ഹം മുതലാണ് എയര്‍ അറേബ്യയുടെ ഓഫര്‍ നിരക്ക്. ഷാര്‍ജയില്‍ നിന്നും മസ്‌ക്കത്തിലേക്ക് പോയിവരാന്‍ 399 ദിര്‍ഹമാണ് ഓഫര്‍ നിരക്ക്. ലാഹോര്‍, ബഹ്‌റൈന്‍, ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് 499ഉം ദമാം, സലാല എന്നിവിടങ്ങളിലേക്ക് 599 ഉം ജിദ്ദ, കറാച്ചി, കൊളംബോ എന്നിവിടങ്ങളിലേക്ക് 950 ദിര്‍ഹമുമാണ് എയര്‍ അറേബ്യയുടെ പുതിയ നിരക്ക്. ഫ്‌ളൈ ദുബൈയും ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ മാസത്തില്‍ ബഹ്‌റൈനിലേക്ക് 650 ദിര്‍ഹമും കുവൈത്തിലേക്ക് 500 ദിര്‍ഹമുമാണ് മടക്കയാത്രക്ക് ഫ്‌ളൈ ദുബൈയുടെ നിരക്ക്.

സിംഗപ്പൂര്‍ എയര്‍ലൈനും ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യു എ ഇയില്‍ നിന്നും സിങ്കപ്പൂരിലേക്ക് 1575, ജക്കാര്‍ത്ത 1655, കൊലാലംപൂര്‍ 1765, ഹോങ്കോക്ക് 2005, ടോക്യോ 2775 എന്നിങ്ങനെയാണ് നിരക്ക്.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest