Connect with us

Gulf

ദുബൈ ഔഖാഫിന് വിപുലമായ റമസാന്‍ പരിപാടികള്‍

Published

|

Last Updated

ദുബൈ: വിശുദ്ധ റമസാനില്‍ ദുബൈ ഇസ്‌ലാമിക് അഫയേര്‍സ് വിവിധ പരിപാടികള്‍ ഒരുക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ അഹ്മദ് അല്‍ ശൈബാനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിശുദ്ധ റമസാന്റെ ചൈതന്യം വിശ്വാസികള്‍ക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടികള്‍ ഒരുക്കുന്നത്.
പ്രശസ്തരായ വ്യക്തിത്വങ്ങളുടെ നേതൃത്വത്തില്‍ റാശിദിയ വലിയ പള്ളിയില്‍ തറാവീഹ് നിസ്‌കാരം സംഘടിപ്പിക്കും. അറബ്, അന്താരാഷ്ട്ര തലത്തില്‍ പ്രമുഖരായ 11 പേരാണ് തറാവീഹിന് നേതൃത്വം നല്‍കുക. “അല്ലാഹുമ്മ ബല്ലിഗ് നാ റമസാന്‍” (അല്ലാഹു റമസാന്‍ എത്തിച്ചു) എന്ന പ്രമേയത്തില്‍ തറാവീഹിന് ശേഷം പ്രഭാഷണം ഒരുക്കും. റാശിദിയ വലിയ പള്ളിയാണ് പ്രധാന വേദി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest