Connect with us

International

സീനിയര്‍ ബുഷ് നവതി ആഘോഷിച്ചത് ആകാശച്ചാട്ടം നടത്തി

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയര്‍ 90 ാം പിറന്നാള്‍ ആഘോഷിച്ചത് ആകാശച്ചാട്ടം നടത്തി. വേനല്‍ക്കാല വസതിയില്‍ പാരച്യൂട്ടില്‍ ആകാശച്ചാട്ടം നടത്തുകയായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് കാലിന് സ്വാധീനം നഷ്ടപ്പെട്ടപ്പോള്‍ നടത്തിയ വാഗ്ദാനം പാലിക്കുക കൂടിയായിരുന്നു സീനിയര്‍ ബുഷ്.
പാര്‍ക്കിന്‍സണ്‍ രോഗത്തെ തുടര്‍ന്ന് ബുഷിന് കാലുകള്‍ക്ക് സ്വാധീനം നഷ്ടമായിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ടായിരുന്നു ബുഷിന്റെ ആകാശയാത്ര. മുന്‍ പ്രസിഡന്റിന്റെ ആകാശയാത്ര കാണാന്‍ ധാരാളം പേര്‍ എത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് സൈനികനായിരുന്ന ബുഷ് വിമാനത്തിന് വെടിയേറ്റപ്പോള്‍ പാരച്യൂട്ട് വഴി ചാടിയിരുന്നു. ഇത് ഏട്ടാം തവണയാണ് ബുഷ് ആകാശച്ചാട്ടം നടത്തുന്നത്. പിറന്നാളിനോടനുബന്ധിച്ച് 200 പേര്‍ക്ക് സത്കാരവും ഒരുക്കിയിരുന്നു.

Latest