Kerala
ബാര്‍ലൈസന്‍സ് പുതുക്കിയതില്‍ വന്‍ അഴിമതി: വി എസ്
തിരുവനന്തപുരം: ബാര്‍ലൈസന്‍സ് പുതുക്കിയതില്‍ വന്‍ അഴിമതി നടന്നതായി പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്. മന്ത്രിമാരുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
11 വന്‍കിട ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കാനുള്ള നീക്കത്തിന് പിന്നിലും അഴിമതി നടന്നതായി വി എസ് ആരോപിച്ചു. ലൈസന്‍സ് റദ്ദാക്കിയ ബാറുകളിലെ ജീവനക്കാര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
---- facebook comment plugin here -----