Connect with us

Wayanad

ഗ്രാന്റ് കുടിശ്ശിക ഒരു കോടി: അനാഥാലയങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

Published

|

Last Updated

മാനന്തവാടി: അനാഥര്‍ക്കും, വൃദ്ധന്‍മാര്‍ക്കും, മാനസീക രോഗമുള്ളവര്‍ക്കുമുള്ള ഗ്രാന്റ് കുടിശ്ശികയായ ഒരു കോടി രൂപ നല്‍കാന്‍ സാമൂഹ്യ നീതി വകുപ്പ് നടപടികള്‍ സ്വകീരിക്കാത്തതിനാല്‍ ഇവയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു.
താമസ മുള്‍പ്പെടെയുള്ള ചിലവുകള്‍ക്കായി ഒരു അന്തേവാസിക്ക് 525 രൂപയാണ് സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കുന്നത്. ജില്ലയില്‍ ഇത്തരത്തില്‍ 71 സ്ഥാപനങ്ങളാണ് ഉള്ളത്. ഇതില്‍ 23 അനാഥാലയങ്ങള്‍ക്കും, ആറ് വൃദ്ധ മന്ദിരങ്ങള്‍ക്കും, രണ്ട് മാനസീക വൈകല്യമുള്ളവരെ പാര്‍പ്പിക്കുന്നതിനുള്ള സ്ഥാനപനങ്ങളടക്കം 31 സ്ഥാപനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഗ്രാന്റ് അനുവദിച്ച് വിതരണം ചെയ്യുന്നത്.
1750 അന്തേവാസികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.
എല്ലാ വര്‍ഷവും മാര്‍ച്ച് 31നുള്ളില്‍ വകുപ്പതല പരിശോധന പൂര്‍ത്തിയാക്കി ഗ്രാന്റ് വിതരണം ചെയ്യാറാണ് പതിവ്.
പല സ്ഥാപനങ്ങളും മാര്‍ച്ച് 31ന് ഗ്രാന്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കടം വാങ്ങിയാണ് പാവങ്ങളുടെ വിദ്യാഭ്യാസവും സംരക്ഷണവും നടത്തി വരുന്നത്.
കേരളത്തിലെ മറ്റ് ജില്ലകളിളെല്ലാം തന്നെ ഗ്രാന്റ് വിതരണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും പിന്നോക്ക ജില്ലയായ വയനാട്ടിലെ സ്ഥാപനങ്ങളെ അധികൃതര്‍ അവഗണിക്കുകയാണ്. ഗ്രാന്റ് നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ടവരുടെ അനാസ്ഥയാണ് സഹായം വൈകാന്‍ കാരണമെന്ന് അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജ് ആന്റ് ചാരിറ്റബിള്‍ ഇന്‍സ്റ്റിയൂഷന്‍ ജില്ലാ ഭാരവാഹികളായ ഫാദര്‍ ബിജോ കറുകപ്പള്ളി, എന്‍ ബാലചന്ദ്രന്‍ എന്നിവര്‍ ആരോപിച്ചു. ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ നടപടികള്‍ അനാഥരേയും, അഗതികളെകളേയും, മാനസീക വൈകല്യമുള്ളവരേയും തെരുവിലേക്ക് ഇറക്കിവിടേണ്ടി വരുന്ന പരിസ്ഥിതിക്കെ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

Latest