Connect with us

Kozhikode

ബൈത്തുല്‍ ഇസ്സ വാര്‍ഷിക സമ്മേളനം: ജില്ലാ വാഹനജാഥ തുടങ്ങി

Published

|

Last Updated

നരിക്കുനി: അടുത്ത മാസം 4,5,6 തീയതികളില്‍ നടക്കുന്ന ബൈത്തുല്‍ ഇസ്സ ഇരുപതാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ജില്ലാ വാഹന ജാഥ തുടങ്ങി.
വടകര കുഞ്ഞിപ്പള്ളിയില്‍ അലി ബാഫഖി തങ്ങള്‍ ജാഥാ ക്യാപ്റ്റന്‍ സി എം യൂസുഫ് സഖാഫിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എം എ സബൂര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞി സീതിക്കോയ തങ്ങള്‍ കൊയിലാട്ട്, എസ് പി എച്ച് തങ്ങള്‍, ടി എ മുഹമ്മദ് അഹ്‌സനി, പി വി അഹമ്മദ് കബീര്‍, കെ പി എസ് എളേറ്റില്‍, പി മുഹമ്മദ് മാസ്റ്റര്‍, ഒ ടി ശഫീഖ് സഖാഫി, സാദിഖ് അറപ്പീടിക, എന്‍ കെ ഇസ്സുദ്ദീന്‍ സഖാഫി, പി പി മുഹമ്മദ് ബശീര്‍, സി പി ഫസല്‍ അമീന്‍ സംസാരിച്ചു. എസ് എസ് എഫ് നരിക്കുനി ഡിവിഷന്‍ കമ്മറ്റിയാണ് ജാഥ സംഘടിപ്പിച്ചത്.
ഓര്‍ക്കാട്ടേരി, പാറക്കടവ്, നാദാപുരം, കല്ലാച്ചി, കക്കട്ടില്‍, കുറ്റിയാടി, പേരാമ്പ്ര, മേപ്പയൂര്‍, പയ്യോളി , കൊയിലാണ്ടി, ഉള്ള്യേരി, പറമ്പിന്‍മുകള്‍ തുടങ്ങിയ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം ബാലുശേരിയില്‍ സമാപിച്ചു. ഇന്ന് രാവിലെ 9.30ന് രണ്ടാം ദിവസത്തെ ജാഥ ആരംഭിക്കും. സ്വീകരണകേന്ദ്രങ്ങള്‍:
ഈങ്ങാപ്പുഴ-10 മണി, കട്ടിപ്പാറ-10.40, പൂനൂര്‍-11.10, താമരശേരി-11.45, പരപ്പന്‍പൊയില്‍-12.15, കൊടുവള്ളി-1 മണി, ഓമശേരി-2 മണി, തിരുവമ്പാടി-2.30, മുക്കം-3.15, ചെറുവാടി- 3.45, മാവൂര്‍-4.20, കട്ടാങ്ങല്‍-4.50. വൈകീട്ട് 6ന് കുന്ദമംഗലത്ത് സമാപിക്കും. നാളെ രാവിലെ പൂവാട്ട് പറമ്പില്‍ തുടങ്ങി വൈകീട്ട് 7ന് കുറ്റിച്ചിറയില്‍ സമാപിക്കും.

 

Latest