Connect with us

International

ഫിലിപ്പൈന്‍സില്‍ യു എസ് വിരുദ്ധ പ്രക്ഷോഭം ശക്തം

Published

|

Last Updated

മനില: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്നതിലും രാജ്യത്ത് അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം തുടരുന്നതിലും പ്രതിഷേധിച്ച് ഫിലിപ്പൈന്‍സ് തലസ്ഥാനത്ത് പോലീസും യു എസ് വിരുദ്ധ പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി. യു എസ് എംബസിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ മെയ് വണ്‍ മൂവ്‌മെന്റ് വര്‍ക്കേഴ്‌സ് ഫെഡറേഷനുമായി ചേര്‍ന്ന് എംബസിക്ക് മുന്നില്‍ പ്രസംഗം നടത്തിയശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. സംഘര്‍ഷത്തില്‍ ആരും അറസ്റ്റിലാകുകയോ ആര്‍ക്കും പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ല.
ഫിലിപ്പൈന്‍സ് സൈനികര്‍ക്ക് തീവ്രവാദ വിരുദ്ധ പരിശീലനം നല്‍കുന്നതിനായി 2002 മുതല്‍ 500 അമേരിക്കന്‍ സൈനികര്‍ രാജ്യത്ത് തങ്ങുന്നുണ്ട്. എന്നാല്‍ അമേരിക്കന്‍ സൈനികരുടെ സാന്നിധ്യം രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്നതാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ മാത്രമെ വിദേശ സൈനികരെ രാജ്യത്ത് അനുവദിക്കാവു എന്നാണ് ഫിലിപ്പൈന്‍സ് ഭരണഘടനയില്‍ പറയുന്നത്. ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഏപ്രിലിലാണ് ഒബാമ ഫിലിപ്പൈന്‍സിലെത്തുക. ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ എന്നീ രാജ്യങ്ങളും ഒബാമ സന്ദര്‍ശിക്കും.

Latest