Kerala
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്ര ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ.എം മാണി ഉള്‍പ്പടെയുള്ള കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് നടപടിയുണ്ടാകണമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നിലപാടില്‍ പ്രതീക്ഷയുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക ശേഷം കെ.എം മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.







