Connect with us

Gulf

ഐ എസ് ഡിയില്‍ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു

Published

|

Last Updated

മസ്‌കത്ത്: ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളില്‍ മൂന്നാമത് വാര്‍ഷിക ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. സ്‌കൂള്‍ വൈസ് പ്രസിഡന്റ് ഡോ. അസ്മ പറമ്പില്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 10 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ 250 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. രാവിലെ ഒമ്പതിന് ആരംഭിച്ച പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ മസ്‌കത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശങ്കര്‍ രാജ് പങ്കെടുത്തു. വിവിധ ഫോട്ടോ ഗ്രാഫേഴ്‌സ് ക്ലബ് അംഗങ്ങളും സെമിനാറില്‍ സംസാരിച്ചു. 600 ചിത്രങ്ങളാണ് ആദ്യ റൗണ്ടില്‍ ലഭിച്ചത്. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഇതില്‍ നിന്നും 250 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തു.
മികച്ച 27 ചിത്രങ്ങളാണ് രണ്ടാം ഘട്ടത്തില്‍ മത്സരിച്ചത്. 27 ഫോട്ടോഗ്രാഫര്‍ മാര്‍ക്ക് പ്രത്യേക സമയം അനുവദിച്ച് കോര്‍ണിഷ്, മത്ര എന്നിവിടങ്ങളില്‍ നിന്നും ചിത്രം പകര്‍ത്തുന്നതായിരുന്നു ഫൗനല്‍ റൗണ്ട്. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിലെ മനോജ് കുമാര്‍ ബൈന്‍സ് ഒന്നാം സ്ഥാനവും ഇബ്ര ഇന്ത്യന്‍ സ്‌കൂളിലെ ഹര്‍ഷിന്‍ പി ബാലകൃഷ്ണന്‍ രണ്ടാം സ്ഥാനവും ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളിലെ ബെന്‍സന്‍ ജോര്‍ജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡോ. മൈത്താം അബ്ദുല്‍ലത്വീഫ്, അനില്‍ കിംജി, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഓമനക്കുട്ടന്‍ എന്‍, പ്രിന്‍സിപ്പല്‍ ശ്രീദേവി പി താശ്‌നാഥ്, ഡെപ്യൂട്ടി ഹെഡ് ഗേള്‍ ദേവിക ദിനേശ്, ഡോ. വി സി ഗോവിന്ദാചാര്യന്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ പങ്കെടുത്തു.

 

Latest