Connect with us

Malappuram

താനൂര്‍ റെയില്‍വേ പരിസരത്ത് മദ്യ വില്‍പ്പന

Published

|

Last Updated

താനൂര്‍: റെയില്‍വേ സ്റ്റേഷന്‍ പരിസരം മദ്യവില്‍പനക്കാര്‍ കൈയടക്കുന്നു. താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് വിവിധ ഭാഗങ്ങളില്‍ നിന്നും ട്രെയിനുകളിലാണ് വിദേശ മദ്യം എത്തിക്കൊണ്ടിരിക്കുന്നത്. അനധികൃതമായി വില്‍പ്പനക്കായി കൊണ്ടുവരുന്ന മദ്യം പ്ലാസ്റ്റിക് ചാക്കുകളിലാക്കി അന്യസംസ്ഥാന തൊഴിലാളികളാണ് വിവിധ ഭാഗങ്ങളില്‍ എത്തിച്ചുകൊടുക്കുന്നത്. താനൂരിലെ പ്രധാന മദ്യ വില്‍പ്പനക്കാരന്‍ മൊബൈല്‍ ഫോണിലൂടെ നിര്‍ദേശിക്കുന്ന സ്ഥലത്ത് മദ്യം എത്തിച്ചുകൊടുക്കുന്നത് അന്യ സംസ്ഥാന തൊഴിലാളികളാണ്. മദ്യം എത്തിച്ചുകൊടുക്കുന്നതിനും മറ്റുമായി സ്ഥിരം ഓട്ടോറിക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാഹിയില്‍ നിന്നും കൊണ്ടുവരുന്ന വിലകുറഞ്ഞ മദ്യം ഏറെ ദുരന്തങ്ങള്‍ വരുത്തിവെക്കാന്‍ സാധ്യത ഏറെയാണ്. താനൂര്‍ റെയില്‍വേ സ്റ്റേഷന് തെക്കുഭാഗത്ത് കുറ്റിക്കാടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന മദ്യ വില്‍പ്പനക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Latest