National
ജസ്റ്റിസ് ഗാംഗുലി മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് സ്ഥാനം രാജിവെച്ചേക്കും
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ കുറ്റാരോപിതനായ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ കെ ഗാംഗുലി പശ്ചിമബംഗാള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് സ്ഥാനം രാജിവെക്കാന്‍ സന്നദ്ധനായെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് തനിക്ക് ഗാംഗുലി കത്തയച്ചിട്ടുണ്ടെന്ന് മുന്‍ അറ്റോണി ജനറല്‍ സോളി സൊറാബ്ജിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ കമ്മീഷന് ചെയര്മാന് സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ ഉദ്ദേശ്ശിക്കുന്നുവെന്ന് ടെലിഫോണ്‍ സംഭാഷണത്തിനിടയിലും ജസ്റ്റിസ് ഗാംഗുലി പറഞ്ഞതായി സോളി സൊറാബ്ജി അവകാശപ്പെട്ടു.
---- facebook comment plugin here -----