Connect with us

Palakkad

സിവില്‍ സര്‍വീസ് അഴിമതിവിമുക്തമാകണം: രമേശ് ചെന്നിത്തല

Published

|

Last Updated

പാലക്കാട്: സിവില്‍ സര്‍വീസ് അഴിമതി വിമുക്തമാവണമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു, കേരള എന്‍ ജി ഒ അസോസിയേഷന്‍ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം കോട്ടമൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രനിരക്കില്‍ കേരളത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം അനുവദിക്കണം. നല്ല ഗവണ്‍മെന്റ് ഉണ്ടാകണമെങ്കില്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയണം.ഭരണകൂടങ്ങള്‍ അടിക്കടി മാറുന്നത് ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഭരണം കാഴ്ചവെയ്ക്കാന്‍ കഴിയാത്തതുകൊണ്ടാണ്. സംതൃപ്തമായ അഴിമതിരഹിതമായ ഭരണമുണ്ടായാല്‍ തുടര്‍ഭരണം ഉണ്ടാവുകയും ചെയ്യും.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സി പി എമ്മും ഇടതുപക്ഷവും തെറ്റായ പ്രചരണം അഴിച്ചുവിടുകയാണെന്നും പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇടതുമുന്നണി പിന്നോക്കം പോയെന്നും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ന് കെ പി സി സി നേതൃയോഗം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ആഴത്തില്‍ പഠിച്ച് ന്യായമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കും. സി വി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എന്‍ ജി ഒ എ സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന്‍, വി ടി ബലറാം എം എല്‍ എ, ക പി സി സി ജനറല്‍ സെക്രട്ടറിമാരായ മണ്‍വിള രാധാകൃഷ്ണന്‍, ശരത്ചന്ദ്ര പ്രസാദ്, മുന്‍ എം പി വി എസ് വിജയരാഘവന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ എ ചന്ദ്രന്‍, കൈ പി എസ് ടി യു സംസ്ഥാന പ്രസിഡന്റ് ഹരിഗോവിന്ദന്‍, കെ പി സി സി സെക്രട്ടറിമാരായ പി ജെ പൗലോസ്, സി ചന്ദ്രന്‍, വി കെ ശ്രീകണ്ഠന്‍, മുന്‍ മന്ത്രി വി സി കബീര്‍, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി, കെ വി മുരളി, എന്‍ കെ ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.

Latest