Kozhikode
കോഴിക്കോട്ട് വെള്ളിയാഴ്ച്ച മലയോര ഹര്‍ത്താല്‍
കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് വിജ്ഞാപനമിറക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തുകളില്‍ വെള്ളിയാഴ്ച്ച് എല്‍ ഡി എഫ് ഹര്‍ത്താല്‍. തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇന്നലെ പ്രദേശത്ത് പ്രതിഷേധവുമായി നൂറുകണക്കിന് ആളുകള്‍ തെരുവിലിറങ്ങി കടകള്‍ അടപ്പിച്ചു. പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറില്‍ തിരുവമ്പാടി വില്ലേജ് ഓഫീസിന്റെ ജനലുകള്‍ തകര്‍ന്നു. കെ എസ് ആര് ടി സി ഉള്‍പ്പെടെയുള്ള ബസുകള്‍ തിരുവമ്പാടിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചുവിട്ടു.
---- facebook comment plugin here -----