Kerala
ലീഗിനെതിരെ വീണ്ടും ആര്യാടന്
മലപ്പുറം: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ആര്യാടന് മുഹമ്മദ് രംഗത്ത്. കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങിയവര്‍ സ്വയം പാഠം പഠിക്കുമെന്ന് ആര്യാടന് പറഞ്ഞു. വയനാട്ടില്‍ നിന്ന് പൊന്നാനിയിലേക്കുള്ള ദൂരം തന്നെയാണ് തിരിച്ചുമുള്ളത്. പി വി അബ്ദുല്‍ വഹാബ് വ്യവസായി ആണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ കാര്യങ്ങള്‍ അറിയില്ലെന്നും ആര്യാടന് പറഞ്ഞു.
ഇന്നലെ ലീഗ് നേതാവ് പി വി അബ്ദുല്‍വഹാബ് എം ഐ ഷാനവാസ് എം പിക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ആര്യാടന് ഇങ്ങനെ പറഞ്ഞത്.
അഞ്ച് വര്‍ഷമായി സഹിക്കുന്ന ഷാനവാസിനെ ഇനി സഹിക്കാന്‍ കഴിയില്ലെന്നായിരുന്നു നിലമ്പൂര്‍ മണ്ഡലം കണ്‍വെന്‍ഷനില്‍ വഹാബ് പറഞ്ഞത്.
നേരത്തെ ഇ ടി മുഹമ്മദ് ബഷീര്‍ വര്‍ഗീയവാദിയാണെന്ന് ആര്യാടന് പറഞ്ഞിരുന്നു.
---- facebook comment plugin here -----