Connect with us

Palakkad

ക്ഷേത്രങ്ങളില്‍ നിന്ന് ഭണ്ഡാരം മോഷ്ടിച്ച യുവാവ് പിടിയില്‍

Published

|

Last Updated

വടക്കഞ്ചേരി: ക്ഷേത്ര ഭണ്ഡാര മോഷ്ടാവിനെ അറസ്റ്റുചെയ്തു. മുടപ്പല്ലൂര്‍ പുല്ലംപാടം മഞ്ഞളി വീട്ടില്‍ അലിയാസ് മഞ്ഞളി വേലായുധന്‍ എന്നറിയപ്പെടുന്ന വേലായുധ(62)നെയാണ് വടക്കഞ്ചേരി സി ഐ. എ ഉമേഷ്, എസ് ഐ ബിനു തോമസ്, ക്രൈം സ്‌ക്വാഡിലെ സാബു ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ളപോലീസ് സംഘം അറസ്റ്റുചെയ്തത്.

എ എസ് പി കെ കാര്‍ത്തികിന്റെ മേല്‍നോട്ടത്തിലായിരുന്നു മോഷ്ടാവിനെ വലയിലാക്കിയത്. കഴിഞ്ഞ ആഴ്ചയില്‍ മുടപ്പല്ലൂര്‍ അഴിക്കുളങ്ങര ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് പതിനായിരത്തോളം രൂപ കവര്‍ന്നത് ഇദ്ദേഹമാണെന്ന് സമ്മതിച്ചിട്ടുണ്ട്. ഭണ്ഡാരമോഷണങ്ങളില്‍ അതിവിദഗ്ധനാണത്രെ ഇയാള്‍. നിരവധി മോഷണകേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പോലീസ് പറഞ്ഞു.
2012 നവംബറിലാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. മൂകാംബികക്ക് പോകാനുള്ള പണത്തിനാണ് മുടപ്പല്ലൂര്‍ ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്നത്. ചെറിയ തുകക്ക് വേണ്ടിയായിരുന്നു മോഷണം. എന്നാല്‍ പ്രതീക്ഷിച്ചതിലധികം തുക ഭണ്ഡാരത്തില്‍ നിന്നും കിട്ടിയതായും പണവുമായി വയനാട്ടിലുള്ള ബന്ധുവീട്ടില്‍ പോയി അവിടെനിന്നാണ് മൂകാംബികക്ക് പോയതെന്നും അവിടെ കുറേ പണം നേര്‍ച്ചയിട്ടുവെന്നും ഇയാള്‍ പോലീസില്‍ പറഞ്ഞുവത്രെ.
പ്രദേശത്ത് ക്ഷേത്രങ്ങളില്‍ നിന്ന് ഭണ്ഡാരം കവര്‍ന്ന് പണം മേഷ്ടിക്കല്‍ ഈയിടെയായി പതിവായിരുന്നു

Latest