Gulf
ഡോ. സിദ്ദീഖ് അഹമ്മദിന്റെ മാതാവ് മറിയുമ്മ മരണപ്പെട്ടു
റിയാദ്: ഇറാം, ഐ.ടി.എല്‍ ഗ്രൂപ്പുകളുടെ സി.എം.ഡിയും പ്രമുഖ പ്രവാസി വ്യവസായിയുമായ ഡോ. സിദ്ദീഖ് അഹമ്മദിന്റെ മാതാവും പരേതനായ പനന്തറയില്‍ അഹമ്മദ് ഹാജിയുടെ പത്നിയുമായ മറിയുമ്മ കൊട്ടിലില്‍ സ്വദേശമായ മങ്കരയില്‍ നിര്യാതയായി. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ മൂലം വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഡോ. സിദ്ദീഖ് അഹമ്മദിനെ കൂടാതെ ഐ.ടി.എല്‍, ഇറാം ഗ്രൂപ്പുകളുടെ പ്രസിഡണ്ട് പി.എ അബൂബക്കര്‍, ഡയറക്ടര്‍മാരായ പി.എ കബീര്‍, പി.എ ബഷീര്‍ അഹമ്മദ്, പി.എ മുഹമ്മദ് എന്നിവര്‍ ആണ്മക്കളും ആയിഷ, സുഹ്റ, അലീമ, റഷീദ എന്നിവര്‍ പെണ്മക്കളുമാണ്. ഖബറടക്കം ഇന്ന് ഉച്ചക്ക് 2 മണിക്ക് പാലക്കാട്ജില്ലയിലെ മങ്കര കാരാട് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും.
---- facebook comment plugin here -----