Connect with us

National

ദിബ്രുഗര്‍-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസിന് തീപിടുത്തം: ആളപായമില്ല

Published

|

Last Updated

ഗോഹട്ടി: ദിബ്രൂഗഢില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള രാജധാനി എക്‌സ്പ്രസില്‍ തീപിടുത്തം. ആസാമിലെ ധരംതൂള്‍ വഴി കടന്നുപോകവേയാണ് തീവണ്ടിിയുടെ പാന്‍ട്രി കാറില്‍ തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം.

ഗോഹട്ടിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയാണ് ധരംതൂള്‍. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. ആളപായമില്ലെന്ന് റെയില്‍വേ അറിയിച്ചു. തീവണ്ടി അപകടമുണ്ടായ സ്ഥലത്തുതന്നെ നിര്‍ത്തിയിട്ടിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് തീവണ്ടി ദിബ്രൂഗഢില്‍ നിന്നും യാത്ര തിരിച്ചത്. തീപിടുത്തത്തിനുള്ള കാരണം അറിവായിട്ടില്ല.

Latest