Connect with us

Malappuram

വെളിമുക്ക് ബേങ്ക് തിരഞ്ഞെടുപ്പ്; ലീഗ് പക്ഷത്തിന് ജയം

Published

|

Last Updated

തിരൂരങ്ങാടി: വെളിമുക്ക് സര്‍വീസ് സഹകരണ ബേങ്കിലേക്ക് നടന്ന തിരെഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് പക്ഷത്തിന് ജയം. മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികളായ വി പി അഹ്മദ്കുട്ടി, കെ പി അഹ്മദ് സാലിഹ്, വി പി മുഹമ്മദ്, വി പി മൊയ്തീന്‍കുട്ടി, സി പി ഹംസകുട്ടി കേരളാ കോണ്‍ഗ്രസിലെ കെ പി സുരേശന്‍ സി എം പി യിലെ സി രാജീവ് കോണ്‍ഗ്രസ് വിമത പക്ഷത്തിലെ സി എം കെ മുഹമ്മദ് എന്നിവരാണ് വിജയിച്ചവര്‍. കോണ്‍ഗ്രസ് തിരെഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് നേരത്തെ അറിയിക്കുകയും കോണ്‍ഗ്രസ് അംഗമായി മത്സരിക്കുന്ന സി എം കെ മുഹമ്മദ് പാര്‍ട്ടി തീരുമാനപ്രകാരമല്ല മത്സരിക്കുന്നത് എന്നും മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നു. 13അംഗ ഭരണ സിമിതിയിലേക്ക് അഞ്ചുപേര്‍ നേരത്തെ എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെട്ടിരുന്നു.

 

---- facebook comment plugin here -----

Latest