Connect with us

Wayanad

അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി തലപ്പുഴ ഗവ.യുപിസ്‌കൂള്‍

Published

|

Last Updated

മാനന്തവാടി: ബാലാരിഷ്ടിത മാറാതെ തലപ്പുഴ ഗവ.യുപിസ്‌കൂള്‍. പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും പുല്ല് വില കല്‍പ്പിക്കുന്ന അധികൃതരുടെ നിലപാട് കൊച്ച് വിദ്യാര്‍ഥികളെയാണ് ദുരിതത്തിലാഴ്ത്തുന്നത്.

1950 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം 63 വയസ് പിന്നിട്ട് കഴിഞ്ഞു. എന്നിട്ടും ഇവിടുത്തെ പരാതീനതകള്‍ക്ക് ഇതുവരെ പരിഹാരമായില്ല. മക്കിമല, കൈതക്കൊല്ലി, വെണ്‍മണി, ചിറക്കര, തവിഞ്ഞാല്‍, ഉദയഗിരി, പുതിയിടം എന്നിവിടങ്ങളില്‍ നിന്നായി 150തോളം പട്ടിക വിദ്യാര്‍ഥികളടക്കം 950 കുട്ടികളാണ് ഇവിടെ അധ്യയനം നടത്തുന്നത്. വെറും 67 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കുട്ടികള്‍ക്ക് ആവശ്യമുള്ള കളിസ്ഥലമോ, അസംബ്ലി ചേരുന്നതിനുള്ള സൗകര്യമോ ഇവിടെയില്ല. ഒന്‍പത് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.
ഇതില്‍ പലതും ജീര്‍ണ്ണിച്ച കെട്ടിടങ്ങളാണ്. മാത്രവുമല്ല പലതിനും ആസ്ബറ്റ് ഷീറ്റ് മേല്‍ക്കുരയുള്ള കെട്ടിടങ്ങളുമാണ്. ഇതിനാല്‍ തന്നെ വേനല്‍ക്കാലത്ത് കനത്ത ചൂടും ഇവിടെ അനു‘വപ്പെടുന്നുണ്ട്. താണ പ്രദേശത്താണ് ഈ സ്‌കൂള്‍ സ്ഥി—തി ചെയ്യുന്നത് എന്നതിനാല്‍ തന്നെ മഴക്കാലങ്ങളില്‍ ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നതും ബുദ്ധിമുട്ടുളവാക്കുന്നു. 30ഓളം അധ്യാപകരാണ് ഇവിടെയുള്ളത്.
പഠനപാഠ്യേതര വിഷയങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇവര്‍ക്കാവശ്യമായ മികച്ച ലാബ് സൗകര്യം ഇല്ല. കൂടാതെ മികച്ച ലൈബ്രറി, റിഡീങ്ങ് റും എന്നിവയും ഇവര്‍ക്കന്യമാണ്. 4500ഓളം പുസ്‌കങ്ങളാണ് ലൈബ്രറി സംവിധാനങ്ങള്‍ ഇല്ലാത്തതു കാരണം കാര്‍ബോഡ് പെട്ടികളിലും— മറ്റുമാണ് പുസ്തകങ്ങള്‍ സൂക്ഷിക്കുന്നത്. ഒരോ ക്ലാസുകള്‍ക്കും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികള്‍ ഇല്ലാത്തതും പഠനത്തെ ബാധിക്കുന്നുണ്ട്. സ്‌ക്രീനുകള്‍ വെച്ച് മറച്ചാണ് ക്ലാസുകള്‍ നടത്തുന്നത്. അതിനാല്‍— തന്നെ ശബ്ദകോലാഹലങ്ങള്‍ മൂലം ക്ലാസുകള്‍ യഥാവിതത്തില്‍ നടക്കുന്നില്ല. തലപ്പുഴ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം യുപി സ്‌കൂളിന് സ്വന്തമായി രണ്ട് ഏക്കര്‍ സ്ഥലമുണ്ട്. ഇവിെട പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചാല്‍ അഞ്ചാം ക്ലാസു മുതല്‍ ഏഴാം ക്ലാസു വരെയുള്ള കുട്ടികള്‍ക്ക് ഇവിടെ വിദ്യാ‘്യാസം നല്‍കാനാകും. ഇപ്പോള്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് എല്‍പി വി‘ാഗം മാത്രമായി പരിമിതപ്പെടുത്താനും കഴിയും. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ എല്ലാ പരാതികളും വിഫലമായി. എത്രയും പെട്ടെന്ന് സ്‌കൂളിന്റെ ശോച്യാവസ്ഥക്ക് അറുതി വരുത്തണമെന്ന ആവശ്യത്തിലാണ് രക്ഷിതാക്കളും നാട്ടുകാരും.

 

Latest