Kerala
വഴിയോര കച്ചവടക്കാരന്റെ ബാഗില്‍ നിന്ന് പോലീസിന്റെ റിവോള്‍വര്‍ പിടിച്ചു
കോഴിക്കോട്: വഴിയോര കച്ചവടക്കാരന്റെ ബാഗില്‍ നിന്ന് പോലീസിന്റെ സര്‍വീസ് റിവോള്‍വറും തിരികളും പിടികൂടി. മാനന്തവാടി സ്വദേശി മത്തായിയാണ് അറസ്റ്റിലായത്. ഇയാളുടെ ബാഗില്‍ നിന്ന് തോക്കും അഞ്ച് തിരകളും കണ്ടെടുത്തിട്ടുണ്ട്.
തോക്ക് എസ്കോര്‍ട്ട് പോലീസുകാരന്റെതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തിരുവനന്തപുരം എ ആര് ക്യാമ്പിലെ രഘുനാഥിന്റേതാണ് റിവോള്‍വര്‍. ഇയാള്‍ കൃഷിമന്ത്രി പി മോഹനന് എസ്കോര്‍ട്ട് വന്നതായിരുന്നു. രഘുനാഥിന്റെ സുഹൃത്താണ് മത്തായി. ഇയാള്‍ റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലാണ്.
---- facebook comment plugin here -----