Connect with us

Ongoing News

നിങ്ങളുടെ വിവരങ്ങള്‍ ഫേസ്ബുക്കും ഗൂഗിളും വിറ്റ് കാശാക്കും

Published

|

Last Updated

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിനെയും ഗൂഗിളിനെയും ഇനി ആരും കണ്ണടച്ചു വിശ്വസിക്കരുത്. സ്വകാര്യവിവരങ്ങള്‍ ഇവ രണ്ടിലും പ്രസിദ്ദീകരിക്കുമ്പോള്‍ നൂറു വട്ടം ചിന്തിക്കുകയും വേണം. കാരണം നിങ്ങളുടെ വിവരങ്ങള്‍ വിറ്റ് കാശാക്കാന്‍ ഒരുങ്ങുകയാണ് സോഷ്യല്‍ മീഡിയ രംഗത്തെ രണ്ട് വന്‍ ബ്രാന്‍ഡുകളും.

ഫേസ്ബുക്കാണ് പ്രൊഫൈല്‍ വിറ്റുള്ള കച്ചവട താത്പര്യം ആദ്യം പുറത്തുവിട്ടത്. പ്രൈവസി സെറ്റിംഗ്‌സില്‍ അപ്‌ഡേഷന്‍ വരുത്തിയാണ് ഫേസ്ബുക്ക് ഇക്കാര്യം പ്രഖ്യാപിച്ചത്. നമ്മുടെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത പബ്ലിക് പോസ്റ്റുകള്‍ ഇനി് ആര്‍ക്ക് വേണമെങ്കിലും സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാമെന്നതാണ് പുതിയ മാറ്റം. ഈ വിവരങ്ങള്‍ Who can look up your Timeline by name? എന്ന ടൈംലൈനിലെ പ്രധാനമായൊരു െ്രെപവസി സെറ്റിംഗ്‌സ് അവര്‍ എടുത്തു കളയുകയാണ്. നിങ്ങള്‍ ഈ ഫീച്ചര്‍ ഉപയോഗിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഹോം പേജില്‍ സെറ്റിംഗ് മാറിയതായി അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ നിന്ന് ഒരു അപ്‌ഡേഷന്‍ വരും. അതേസമയം നിങ്ങള്‍ സ്വകാര്യമായി ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ ഇത്തരത്തില്‍ വരില്ല എന്ന് തത്ക്കാലത്തേക്ക് ആശ്വസിക്കാം.

ഫേസ്ബുക്കിന് പിന്നാലെയാണ് ഗൂഗിളും പ്രൈവസി സെറ്റിംഗ്‌സില്‍ മാറ്റം വരുത്തിയത്. പക്ഷേ ഇത് ഫേസ്ബുക്കിനേക്കാള്‍ ഒരുമുഴം മുന്നോട്ട് പോകുകയും ചെയ്തു. ഗൂഗിള്‍ പ്ലസിലും മറ്റും നമ്മള്‍ നല്‍കുന്ന വിവരങ്ങള്‍ ഗൂഗിള്‍ ഇനി നോട്ട് ചെയ്യും. വല്ല വാണിജ്യ സ്ഥാപനത്തെയും കുറിച്ചാണ് അതെങ്കില്‍ ഈ സ്ഥാപനത്തെ തിരയുന്നവര്‍ക്ക് മുന്നില്‍ പരസ്യത്തിന്റെ രൂപത്തില്‍ നിങ്ങളുടെ വിവരങ്ങള്‍ പ്രത്യക്ഷപ്പെടും. ഇത്തരത്തില്‍ സിനിമ, ഗാനം, ഉത്പന്നങ്ങള്‍ എന്തിനെക്കുറിച്ച് നിങ്ങള്‍ എഴുതിയാലും ഗൂഗിള്‍ അത് വിറ്റ് കാശാക്കുമെന്ന് ഉറപ്പ്. നവംബര്‍ 11 മുതല്‍ മാറ്റം നിലവില്‍ വരുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. ഏതായാലും സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടി വരില്ല.

ഗൂഗിള്‍ നിങ്ങളെ വിറ്റ് കാശാക്കുന്നത് തടയാന്‍ മാര്‍ഗമുണ്ട്

 

Latest