Kerala
തച്ചങ്കരിയെ പിരിച്ചുവിടണമെന്ന് ഡി ജി പി
തിരുവനന്തപുരം: ആരോപണവിധേയനായ ഐ ജി ടോമിന് ജെ തച്ചങ്കരിയെ പിരിച്ചുവിടണമെന്ന് ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യന് സര്‍ക്കാറിന് ശുപാര്‍ശ നല്കി. കഴിഞ്ഞദിവസം തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്കുന്നതില് തെറ്റില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഇക്കാര്യം പരിശോധിക്കാന്‍ ഇത് സംബന്ധിച്ച കമ്മിറ്റി ഉടന്‍ ചേരണമെന്ന് കഴിഞ്ഞമാസമാണ് ചീഫ് സെക്രട്ടറിക്ക് ശുപാര്‍ശ നല്‍കിയത്. ഇത് പരിഗണിക്കാതെയാണ് സര്‍ക്കാര്‍ തച്ചങ്കരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.
ഐ പി എസില്‍ ചേര്ന്നതുമുതലുള്ള ചട്ടലംഘനങ്ങള്‍ പരിഗണിച്ചാണ് ഡി ജി പിയുടെ ശുപാര്‍ശ.
---- facebook comment plugin here -----