Connect with us

Kozhikode

മര്‍കസ് വിദ്യാര്‍ഥികള്‍ അല്‍ അസ്ഹറിലേക്ക് പുറപ്പെട്ടു

Published

|

Last Updated

കോഴിക്കോട്: ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെ തത്തുല്യ ബിരുദ കോഴ്‌സ് മര്‍കസില്‍ നിന്നും പൂര്‍ത്തിയാക്കി ബിരുദാനന്തര ബിരുദത്തിനും അനുബന്ധ ഗവേഷണങ്ങള്‍ക്കുമായി യസീര്‍ സഖാഫി. ഒഴുകൂര്‍, അബ്ദുര്‍റഹ്മാന്‍ ഹനീഫ് സഖാഫി. കാസര്‍കോട് എന്നിവരും ഖുര്‍ആന്‍ സപ്ത പാരായണ നിയമവും ശൈലിയും പഠിക്കാനായി ഹാഫിള് ശമീര്‍ ചേറൂര്‍ എന്ന വിദ്യാര്‍ഥിയും അല്‍ അസ്ഹറിലേക്ക് പുറപ്പെട്ടു. 2007 മുതലാണ് മര്‍കസ് അല്‍ അസ്ഹറിലെ തത്തുല്ല്യ ബിരുദ കോഴ്‌സുമായി ധാരണയിലെത്തിയത്. നിരവധി പേര്‍ ഇതിന് മുമ്പും അല്‍ അസ്ഹറില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുകയും ഇപ്പോള്‍ അവിടെ പഠിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഈജിപ്തില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഹാഫിള് ശമീര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിന് പുറമെ ദുബൈ ജാഇസതുല്‍ ഖുര്‍ആന്‍ പാരായണ മത്സരത്തിലും ഉന്നത സ്ഥാനം നേടിയിട്ടുണ്ട്. യാത്രയയപ്പ് യോഗത്തില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കുഞ്ഞിമുഹമ്മദ് സഖാഫി. പറവൂര്‍, ബശീര്‍ സഖാഫി കൈപ്പുറം സംബന്ധിച്ചു.

Latest