Kottayam
സംസ്ഥാനത്തുള്ളത് മാണിക്കും കോണിക്കും വേണ്ടിയുള്ള ഭരണം: കെ സുരേന്ദ്രന്
കോട്ടയം: മാണിക്കും കോണിക്കും വേണ്ടിയുള്ള ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ബി ജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. കോട്ടയം നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത മതംമാറ്റ കേന്ദ്രം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുതാര്യതയില്ലാത്ത ഭരണമാണിവിടെ നടക്കുന്നത്. കോഴിക്കോട് 400 കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍വക സ്ഥലം കയ്യേറി മുസ്ലീംലീഗ് നേതാവ് കെട്ടിടം കെട്ടുകയാണ്. ഇത് തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----