Connect with us

Kerala

ഡാറ്റാസെന്റര്‍ കേസ് വി എസ് നാളെ നിലപാടറിയിക്കും

Published

|

Last Updated

ന്യുഡല്‍ഹി: ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ നാളെ സുപ്രീംകോടതിയില്‍ നിലപാടറിയിക്കും. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും വി എസ് കോടതിയെ അറിയിക്കും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണെന്നാണ് വി എസിന്റെ വാദം.സി ബി ഐ അന്വേഷണം വേണ്ടെന്ന് കോടതിയെ അറിയിച്ച ശേഷം സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്നും വി എസ് കോടതിയില്‍ ആവശ്യപ്പെടും

യു ഡി എഫിലെ അഭിപ്രായ ഭിന്നതയാണ് സി ബി ഐ അന്വേഷണം വേണ്ടെന്ന മുന്‍ നിലപാടി തിരുത്താന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. കെ മുരളീധരനും പി സി ജോര്‍ജ്ജും ആഭ്യന്തര വകുപ്പിന്റെ നിലപാടിനെതിരെ രംഗത്ത് വന്നിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ആര്‍ ബാലകൃഷ്ണ പിള്ള തുടങ്ങിയവരും യു ഡി എഫ് യോഗത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest