Connect with us

International

കെനിയയില്‍ പണ്ഡിതന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

നൈറോബി: കെനിയയില്‍ വെസ്റ്റേജ് മാള്‍ ആക്രമണത്തിന് ശേഷം നടന്ന ആദ്യത്തെ ആക്രമണത്തില്‍ മുസ്‌ലിം പണ്ഡിതനുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. ശൈഖ് ഇബ്‌റാഹീം ഉമര്‍ ആണ് കൊല്ലപ്പെട്ട പണ്ഡിതന്‍. നിരവധി വെടിവെപ്പുകള്‍ ഉണ്ടായിട്ടുണ്ട്. നൈറോബിയിലെ വെസ്റ്റേജ് മാള്‍ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ അല്‍ ശബാബ് തീവ്രവാദ സംഘങ്ങളായിരുന്നു.ആക്രമണത്തില്‍ ഇരകളായവര്‍ക്ക് കെനിയന്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ രക്ത ദാനം ചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇത് തീവ്രവാദ സംഘങ്ങളെ ചൊടിപ്പിച്ചിരുന്നു.

Latest