Connect with us

Gulf

അര്‍ബുദത്തിനെതിരെ എസ് ഇ എച്ച് എ ബോധവത്ക്കരണം

Published

|

Last Updated

അബുദാബി: പ്രധാനമായി കണ്ടു വരുന്ന നാല് തരത്തിപ്പെട്ട അര്‍ബുദങ്ങള്‍ക്കെതിരെ അബുദാബി ഹെല്‍ത്ത് സെര്‍വീസ് കമ്പനി(എസ് ഇ എച്ച് എ) ബോധവത്ക്കരണം സംഘടിപ്പിച്ചു. ഗര്‍ഭാശയ ക്യാന്‍സര്‍, സ്തനാര്‍ബുദം, അന്നനാള അര്‍ബുദം, കൊളറക്ടല്‍ ക്യാന്‍സര്‍ എന്നിവക്കെതിരായാണ് ബോധനത്ക്കരണം സംഘടിപ്പിച്ചത്. രാജ്യത്ത് ഇത്തരം അര്‍ബുദ ബാധ വര്‍ധിക്കുന്നതായി റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതിനിടയിലാണ് നേരത്തെയുള്ള വൈദ്യ പരിശോധന രോഗം കണ്ടെത്താനും തുടക്കത്തിലെ ചികിത്സിച്ച് ഭേദമാക്കാനും സാധിക്കുമെന്ന സന്ദേശം എത്തിക്കാന്‍ എസ് ഇ എച്ച് എ ബോധവത്ക്കരണത്തിലൂടെ പദ്ധതിയിടുന്നത്. അര്‍ബുദത്തില്‍ നിന്നും അകലം പാലിക്കാന്‍ ആരോഗ്യകരമായ ജീവിത രീതി പിന്തുടരേണ്ടതിന്റെ പ്രാധാന്യവും ബോധവത്ക്കരണത്തില്‍ ഊന്നിപ്പറയുന്നു. ഈ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനായി ഈ മാസം നടത്തമത്സരം, ഫാഷന്‍ ഷോ, ഓപ്പണ്‍ ഡേ എന്നിവയും എസ് ഇ എച്ച് എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും.

Latest