Connect with us

Idukki

ഭാര്യയെ മര്‍ദിച്ച് റോഡിലൂടെ വലിച്ചിഴച്ചയാള്‍ അറസ്റ്റില്‍

Published

|

Last Updated

ഇടുക്കി: യുവതിയെ കാറിലിട്ട് മര്‍ദിച്ച് റോഡിലൂടെ വലിച്ചിഴച്ച കേസില്‍ ഒളിവിലായിരുന്ന ഭര്‍ത്താവിനെ അടിമാലി സി ഐയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. വെള്ളത്തുവല്‍ കുത്തുപാറ തറനിലത്ത് പ്രിയനെ (38)യാണ് സി ഐ. എ ഇ കുര്യന്‍ അറസ്റ്റ് ചെയ്തത്. ഭാര്യ മിനിയെ ആക്രമിക്കാന്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന വെള്ളത്തുവല്‍ സ്വദേശി ബിജു ഇപ്പോഴും ഒളിവിലാണ്. ഹൈക്കോടതിയില്‍ നിന്ന് ജാമ്യമെടുക്കാന്‍ എറണാകുളത്തെത്തിയപ്പോഴാണ് പ്രിയന്‍ പിടിയിലായത്. കഴിഞ്ഞ സെപ്തംബര്‍ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം.

Latest