Connect with us

Gulf

ജംറയില്‍ എസ്‌കലേറ്റര്‍ ഘടിപ്പിച്ചു

Published

|

Last Updated

മക്ക: കല്ലേറു കര്‍മ്മങ്ങള്‍ പ്രയാസ രഹിതമായും വേഗത്തിലും നിര്‍വഹിക്കുന്നതിനായി ജംറയില്‍ എസ്‌കലേറ്റര്‍ ഘടിപ്പിച്ചു. ജംറയുടെ മൂന്നാം നിലയിലേക്ക് കയറാനും തിരിച്ചിറങ്ങാനുമാണ് എസ്‌കലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മക്ക മുനിസിപ്പല്‍ മേധാവി ഡോ. ഹബീബ് സൈനുല്‍ ആബിദീന്‍ പറഞ്ഞു.100 മീറ്റര്‍ വീതം നീളത്തില്‍ ഇരു ഭാഗങ്ങളിലേക്കും സ്ഥാപിച്ച ഇതിലൂടെ പ്രയാസ രഹിതമായി കല്ലേറു നടത്തി തിരിച്ചു വരാന്‍ സാധിക്കും. അതോടൊപ്പം ജംറയിലേക്കുള്ള തിരക്കൊഴിവാക്കാനും ഇത്മൂലം കഴിയും. മിനായില്‍ നിന്ന് ജംറ വരെ നടക്കാതെ തന്നെ കല്ലെറിഞ്ഞു വരുന്നതിനുള്ള എക്‌സലേറ്റര്‍ സ്ഥാപിക്കുന്ന പദ്ധതി പുരോഗമിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Latest