Connect with us

Wayanad

ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല: രോഗികള്‍ക്ക് ദുരിതകാലം

Published

|

Last Updated

മാനന്തവാടി: മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തതോടെ രോഗികള്‍ ദുരിതത്തിലായി.
ഡോക്ടര്‍മാരില്ലാതയതോടെ ചൊവ്വാഴ്ച ഒപി ടിക്കറ്റ് കൊടുന്നത് പോലും തടസപ്പെട്ടു. ഓണവധിയായതിനാലാണ് ഡോക്ടര്‍മാരുടെ കുറവ് അനുഭവപ്പെട്ടതെന്നാണ് ആശുപത്രി അധികൃതരുടെ ഭാഷ്യം. എന്നാല്‍ നിരവധി ദിവസങ്ങളായി ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അഭാവം കാരണം രോഗികള്‍ ദുരിതത്തിലാണ്.
ചൊവ്വാഴ്പ രോഗികളുടെ വന്‍ തിരക്കാണ് ആശുപത്രിയില്‍ അനുഭവപ്പെട്ടത്. പല രോഗികളും മണിക്കൂറുകളോള്‍ കാത്ത് നിന്നാണ് ചികിത്സ തേടിയത്. ചില സമയങ്ങളില്‍ അത്യാഹിത വിഭാഗത്തില്‍ പോലും ഡോക്ടര്‍മാരില്ലാത്ത അവസ്ഥയാണ്. ചില ഡോക്ടര്‍മാര്‍ ലീവെടുത്ത് സ്വകാര്യ പ്രാക്റ്റീസ് നടത്തുകയാണ്. ജില്ലക്ക് പുറത്ത് നിന്ന് പോലും നിരവധി രോഗികളാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. മാത്രമല്ല അവശ്യമരുന്നുകള്‍ പോലും ഇവിടെ ലഭിക്കുന്നുമില്ല. ജില്ലാ ആശുപത്രിയോട് ആശുപത്രി അധികൃതരുടേയും ജില്ലാ പഞ്ചായത്തിന്റേയും അവഗണന അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Latest