Connect with us

Kozhikode

സര്‍ഗോത്സവ്' 13

Published

|

Last Updated

അഴിയൂര്‍: “നാളെയുടെ നന്മക്കായി” എന്ന ശീര്‍ഷകത്തില്‍ തുടങ്ങിവെച്ച സര്‍ഗോത്സവിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ ഈ മാസം 18 മുതല്‍ 22 വരെ മനയില്‍ ബദ്‌രിയ്യ നഗറില്‍ നടക്കും. പ്രഭാഷണം, കഥാപ്രസംഗം, ബുര്‍ദ മജ്‌ലിസ്, ദിക്ര്‍ ദുആ സമ്മേളനം എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള ഈ വര്‍ഷത്തെ പരിപാടിയില്‍ മുഹമ്മദ് മുസ്‌ലിയാര്‍ പേരോട്, വെള്ളിയോട് ഇബ്‌റാഹിം സഖാഫി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട് പ്രഭാഷണം നടത്തും. കാഥികന്‍ കെ സി എ കുട്ടി ആന്‍ഡ് പാര്‍ട്ടി കഥാപ്രസംഗത്തിനും, ഇമാം ബൂസ്വൂരി ഫൗണ്ടേഷന്‍ ബുര്‍ദ മജ്‌ലിസിനും നേതൃത്വം നല്‍കും. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ എം എന്‍ ഹുസൈന്‍ സഖാഫി, അസീസ് ഹാജി പാട്യത്ത്, മുഹമ്മദ് ഹാശിര്‍ അന്‍വര്‍, നിജാസ്, ഇസ്മാഈല്‍, ഉനൈസ്, സയ്യിദ് ഹസ്ബുല്ല തങ്ങള്‍ സംബന്ധിച്ചു.

Latest