Connect with us

Palakkad

വികലാംഗ സര്‍ട്ടിഫിക്കറ്റിനും തിരിച്ചറിയല്‍ കാര്‍ഡിനും എത്തിയവര്‍ നിരാശയോടെ മടങ്ങി

Published

|

Last Updated

പട്ടാമ്പി:വികലാംഗ സര്‍ട്ടിഫിക്കറ്റിനും, തിരിച്ചറിയല്‍ കാര്‍ഡിനും എത്തിയവര്‍ നിരാശയോടെ മടങ്ങി. മേലെ പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മണിക്കൂറുകളോളം ക്യൂനിന്ന് അപേക്ഷപോലും നല്‍കാനാവാതെയാണ് പലരും മടങ്ങിയത്. 
കേരള സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷ മിഷന്‍ വഴി നല്‍കുന്ന വികാലാംഗസര്‍ട്ടിഫിക്കറ്റിനായി നടത്തിയ ക്യാംപിലാണ് സംഘാടകര്‍ പ്രതിക്ഷിച്ചതിലേറെ അപേക്ഷകരെത്തിയത്. പട്ടാമ്പി, തൃത്താല മണ്ഡലങ്ങളിലുള്ള വികലാംഗരെ ക്യാപില്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റും, തിരിച്ചറിയല്‍ കാര്‍ഡും നല്‍കുമെന്നാണ് അംഗന്‍വാടികള്‍ വഴി അറിയിച്ചിരുന്നത്. ക്യാംപിനെക്കുറിച്ച് പത്രവാര്‍ത്തകളും നല്‍കിയിരുന്നു. നേരത്തെ അംഗന്‍വാടികള്‍ വഴി സ്വീകരിച്ച 240 അപേക്ഷകര്‍ക്ക് പുറമെ പുതുതായി അപേക്ഷിക്കുന്നവരെയും പരിശോധിക്കുമെന്നായിരുന്നു അംഗന്‍ വാടി വര്‍ക്കര്‍ മുഖേന വികലാംഗ—രുടെ വീടുകളില്‍ അറിയിച്ചത്.
ക്യാംപ് നടത്തുന്ന ഓഡിറ്റോറിയത്തില്‍ രാവിലെ എട്ടിന് രജിസ്ര്‌ടേഷന്‍ തുടങ്ങുമെന്നും അറിയിച്ചിരുന്നു. നേരത്തെ പരിശോധന നടത്തി പോകാന്‍ രാവിലെ ഏഴിന് തന്നെ വികലാഗര്‍ എത്തിത്തുടങ്ങിയിരുന്നു. മണിക്കൂറുകളോളം ക്യൂ നിര്‍ത്തിയതിന് ശേഷമാണ് പുതിയ അപേക്ഷകരെയും, പഴയ അപേക്ഷകരെയും വേര്‍തിരിച്ചത്.
നേരത്തെ അപേക്ഷ നല്‍കിയവരെ കാര്‍ഡ് അയച്ച് വിളിപ്പിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ശാരീരിക വൈകല്യമുള്ള പുതിയ അപേക്ഷകര്‍ മണിക്കൂറുകളോളം ക്യൂ നിന്ന് രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോഴേക്കും അപേക്ഷ ഫോറം തീര്‍ന്നു. പഴയ അപേക്ഷകരെ പരിശോധിച്ചതിന് ശേഷം മാത്രമേ പുതിയ അപേക്ഷകരെ പരിഗണിക്കുകയുള്ളു എന്നു കൂടി അറിയിച്ചതോടെ പുതിയതായി എത്തിയവര്‍ ബഹളം വെക്കാന്‍ തുടങ്ങി. അപേക്ഷ ഫോറം ആവശ്യത്തിന് വരുത്തി എല്ലാവരുടയെും അപേക്ഷ സ്വീകരിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ ജില്ലാ കോ ഓഡിനേറ്റര്‍ തയ്യാറായതോടെ ഉച്ചയോടെ കാത്തുനിന്ന പലര്‍ക്കും അപേക്ഷനല്‍കാനായി. ഇതിനിടെ പലരും കാത്തിരിപ്പിനൊടുവില്‍ പരിശോധനയും സര്‍ട്ടിഫിക്കറ്റും വേണ്ടെന്ന് വച്ച് പോകുകയും ചെയ്തു.
രണ്ട് നിയോജകമണ്ഡലങ്ങളില വികലാംഗരെയെല്ലാം ഒരുമിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യാതെ വിളിച്ച് വരുത്തിയ നടപടിയെ ചോദ്യം ചെയ്താണ് പലരും പോയത്. അതേ സമയം പ്രതീക്ഷിച്ചതിലധികം അപേക്ഷകരെത്തിയതിനാലാണ് ക്യാംപ് പ്രതിക്ഷിച്ചതുപോലെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതെന്ന് ജില്ലാ കോ ഓഡിനേറ്റര്‍ മൂസ പതിയില്‍ അറിയിച്ചു. മുന്‍കൂട്ടി ലഭിച്ച 240 അപേക്ഷകളില്‍ പരിശോധന നടത്തി 150 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും കാര്‍ഡും നല്‍കിയതായും അറിയിച്ചു. പുതിയ 300 അപേക്ഷകള്‍ സ്വീകരിച്ചതായും അടുത്തു തന്നെ ഇവര്‍ക്കായി ക്യാംപ് നടത്തുമെന്നും അപേക്ഷകരെ കത്ത് മുലം തിയ്യതി അറിയിക്കുമെന്നും കോ ഓഡിനേറ്റര്‍ മൂസ പറഞ്ഞു.

Latest