Techno
'ഗാലക്സി ഗിയര്‍' അടുത്ത മാസം
സിയൂള്‍: സാംസംഗ് ഇലക്ട്രോണിക്സ് കമ്പനി റിസ്റ്റ്വാച്ച് മാതൃകയിലുള്ള സ്മാര്‍ട് ഫോണ്‍ “ഗാലക്സി ഗിയര്‍” അടുത്ത മാസം പുറത്തിറക്കും. ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള വാച്ച്ഫോണില് ഇ മെയില്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കും.
ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്വാച്ച് ആപ്പിളിന്റെ സ്മാര്‍ട്വാച്ചിന് ശക്തമായ വെല്ലുവിളിയായിരിക്കും. ബെര്‍ലിനില്‍ അടുത്തമാസം നടക്കാന്‍ പോകുന്ന ഐ എഫ് എ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് മേളക്ക് മുമ്പ് സാംസംഗ് വാച്ച് പുറത്തിറക്കും.
---- facebook comment plugin here -----