Kerala
എം വി ഗോവിന്ദന് പറഞ്ഞത് തള്ളി പിണറായി
ന്യൂഡല്‍ഹി: താന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞ രീതിയില്‍ സംസാരിച്ചിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.
സോളാര്‍ കേസിന്റെ അന്വേഷണപരിധിയില്‍ മുഖ്യമന്ത്രിയെയും ഓഫീസിനെയും ഉള്‍പ്പെടുത്തുമെന്ന് തിരുവഞ്ചൂര്‍ പിണറായി വിജയന് ഉറപ്പുകൊടുത്തു എന്നാണ് ഇന്നലെ ഗോവിന്ദന് മാസ്റ്റര്‍ കണ്ണൂരില്‍ പറഞ്ഞത്.
എന്നാല്‍ ഗോവിന്ദന് പറഞ്ഞതുപോലെ സംസാരം നടന്നിട്ടില്ലെന്നും സമരം തീര്‍ന്നതിന് ശേഷമാണ് താന്‍ തിരുവഞ്ചൂരുമായി സംസാരിച്ചതെന്നും സംസാരവിഷയം ഇപ്പോള്‍ പറയാനാകില്ലെന്നും പിണറായി പറഞ്ഞു.
---- facebook comment plugin here -----