Connect with us

Kerala

വിദ്യാര്‍ത്ഥിനികളെ വീട്ടിലെത്തിച്ച് അനാശ്യാസം; അമ്മയും മകളും അറസ്റ്റില്‍

Published

|

Last Updated

കൊല്ലം: വീടിന് സമീപമുള്ള ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ വീട്ടിലെത്തിച്ച് അനാശാസ്യം നടത്തിയ അമ്മയേയും മകളേയും പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചാത്താംകുളം പരവട്ടം ഗോകുലത്തില്‍ രുഗ്മിണി(40), മകള്‍ ജീവ (20) എന്നിവരാണ് അറസ്റ്റിലായത്.

രുഗ്മിണിയുടെ വീട്ടില്‍ പെണ്‍കുട്ടികളെ കണ്ട തൊഴിലുറപ്പ് തൊഴിലാളികളാണ് വിവരം പോലീസിനെ അറിയിച്ചത്. തൊഴിലാളികളെ കണ്ട് വീട്ടിലുണ്ടായിരുന്ന ചെറുപ്പക്കാര്‍ ഓടി രക്ഷപ്പെട്ടു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വീട്ടിലെത്തിച്ച് സമീപത്തെ ചെറുപ്പക്കാര്‍ക്ക് അനാശാസ്യത്തിന് സൗകര്യമൊരുക്കുകയായിരുന്നു ഇവര്‍ ചെയ്തത്.

വൈദ്യ പരിശോധനയില്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. പ്രതികളെ കോടതി റിമാന്റ് ചെയ്തു.

Latest