National
ഏഴ് വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളില്‍ കര്‍ശന സുരക്ഷക്ക് ഐ ബി നിര്‍ദേശം നല്കി. 68ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ആക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ന്യൂഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഗുവാഹത്തി, മുംബൈ, ബംഗളൂരു, അഹമ്മദാബാദ് വിമാനത്താവങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്തി. എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2011 ലും 2012ലും വിമാനത്താവളങ്ങള്‍ക്കെതിരെ ആക്രമണ ഭീഷണിയുണ്ടായിരുന്നു. ബോധഗയ സ്ഫോടനത്തിന് പിന്നാലെ അടുത്ത ലക്ഷ്യം മുംബൈയാണെന്ന് അജ്ഞാത ഗ്രൂപ്പ് ട്വീറ്റ് ചെയ്തിരുന്നു.
---- facebook comment plugin here -----