Ongoing News
കവിത / വിദ്യാലയത്തിലേക്ക്...
മേനിയില്‍ മിന്നുന്ന
കുഞ്ഞുടുപ്പ്
അച്ഛന് വന്നപ്പോള്‍
കൊണ്ടുവന്നു
കാലീലണിയുവാന്
ചെറുചെരുപ്പ്
ചേട്ടന് കടയീന്നു
വാങ്ങിവന്നു
മുടിയില്‍ ചൂടുവാന്‍
മുല്ലമാല
ചേലിലെന്‍ ചേച്ചിയും
കോര്‍ത്തു തന്നു
മഴയില്‍ വിരിയുന്ന
പുള്ളിക്കുട
മാമനും വാങ്ങി
കൊടുത്തയച്ചു
കവിളിലൊരായിരം
ഉമ്മ തന്ന്
കൈപ്പിടിച്ചെന്റമ്മ
കൂട്ടുവന്നു
---- facebook comment plugin here -----