Connect with us

Palakkad

ആദിവാസി ഫണ്ട് വിനിയോഗം സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണം: കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍

Published

|

Last Updated

പാലക്കാട്: കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ ആദിവാസി വികസനങ്ങള്‍ക്കായി അനുവദിച്ച തുക,ചെലവഴിച്ച തുക, വിനിയോഗം, പുരോഗതി എന്നിവസംബന്ധിച്ച് വ്യക്തമായ ധവളപത്രം പുറത്തിറക്കണമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. ഇന്നലെ അട്ടപ്പാടി സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വിവിധ സംഘടനാ നേതാക്കളുടെയും യോഗത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയില്‍ ശിശുമരണങ്ങളും അനീമിയ, അരിവാള്‍രോഗം,വിളര്‍ച്ചാരോഗങ്ങള്‍ എന്നിവയിലൂടെ ആദിവാസി വിഭാഗക്കാര്‍ക്കിടയില്‍ മരണനിരക്ക് വര്‍ധിച്ചുവരികയാണ്. ആദിവാസി സംരക്ഷണത്തിനായി കോടിക്കണക്കിന് രൂപയുടെ ഫണ്ട് അനുവദിക്കുന്നുണ്ട്. ഫണ്ടിന്റെ കുറവുകൊണ്ട് ആരോഗ്യസംരക്ഷണത്തിന് “ഭംഗമുണ്ടാകേണ്ടതില്ല. അനുവദിക്കുന്ന തുക വേണ്ടതരത്തില്‍ വിനിയോഗിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം. ആരോഗ്യവകുപ്പും ഐസിഡിഎസും ഐടിഡിപിയും പര്‌സപരം പഴിചാരി യാഥാര്‍ഥ്യത്തില്‍ നിന്നും ഒളിച്ചോടുകയാണ്.അട്ടപ്പാടിയില്‍ ട്രൈബല്‍ വിഭാഗത്തിനായി അനുവദിക്കുന്ന തുക ഫലപ്രദമായി ചെലവഴിക്കാന്‍ വിവിധ വകുപ്പുതലത്തിലുള്ള കോ-ഓര്‍ഡിനേഷന്‍ അനിവാര്യമാണ്. ആദിവാസി ഫണ്ട് വിനിയോഗത്തിന് വ്യക്തത വേണം. ഫണ്ട്ഫലപ്രദമായി ഉപയോഗിക്കാത്ത ഉദ്യോഗസ്ഥനെ ശിക്ഷിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആദിവാസികളുടെ വികസനത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ അഹാഡ്‌സ് പോലെയുള്ള മികച്ച സംവിധാനമുണ്ടാകേണ്ടിയിരിക്കുന്നു.ആദിവാസികളുടെ പരമ്പരാഗത കൃഷിരീതിയും “ഭക്ഷണക്രമവും പ്രോത്സാഹിപ്പിക്കണം. ആദിവാസികളുടെ തരിശായി കിടക്കുന്ന”ഭൂപ്രദേശം,റാഗി,ചാമ,തെന,കൊള്ള്,തീര,പയര്‍,കമ്പ്, അവര,തുമര തുടങ്ങിയ കൃഷികള്‍ വ്യാപിപ്പിക്കണം.ഇതിനായി ആര്‍കെജിവൈ യിലൂടെ ഫണ്ട് വിനിയോഗം നടത്തി കൃഷിവകുപ്പുമായി സഹകരിച്ച് കൃഷിയിറക്കാന്‍ പദ്ധതി രൂപീകരിക്കണം. പാര്‍ലമെന്റ് പാസാക്കിയ ബൃഹത്തായ വനാവകാശ നിയമം പാലിക്കപ്പെടുന്നതില്‍ കേരളം പിന്‍നിരയിലാണ്. അട്ടപ്പാടിയിലെ കാര്‍ഷിക പാക്കേജ് നടപ്പാക്കുന്നതിലെ തടസം പരിശോധിക്കും. തൊഴിലുറപ്പ് പദ്ധതി നിര്‍ത്തിവയ്ക്കരുതെന്നും മുടങ്ങിയാല്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
എംഎല്‍എ എന്‍ ഷംസുദ്ദീന്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഇ ജെ.ആന്റണി,സബ് കളക്ടര്‍ കൗശിക്,ഐടിഡി പ്രോജക്ട് ഓഫീസര്‍ പി വി രാധാകൃഷ്ണന്‍,ഡോ പ്രഭുദാസ്,ഇ എസ് ഐ ഡോക്ടര്‍മാര്‍,രാഷ്ട്രീയ-സാംസ്‌കാരിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest