Palakkad
മോളൂര്‍ സ്വലാത്ത് വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി
ചെര്‍പ്പുളശ്ശേരി: മോളൂര്‍ മഅ്ദിന്‍ മസ്വാലിഹുസ്സുന്നയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട സ്വലാത്ത് വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി.സുന്നി മാനേജ്മെന്റ് സംസ്ഥാന അദ്ധ്യക്ഷനും മഅ്ദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം ജില്ലാ സംയുക്ത ഖാസി എന്‍ അലി മുസ്ലിയാര് കുമരം പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഖമറുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് ഹുസൈന് ശിഹാബ് തങ്ങള്‍ തിരൂര്‍കാട് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി.
സമസ്ത കേന്ദ്ര മുശാവറ അംഗം എം ടി മാനു മുസ്ലിയാരെ ഖമറുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് സമ്മേളനത്തില്‍ ആദരിച്ചു. മഅ്ദിന്‍ മസ്വാലിഹ് ഏര്‍പ്പെടുത്തിയ ഉപഹാരം സമസ്ത കേന്ദ്ര മുശാവറാംഗങ്ങളായ സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ , കെ പി മുഹമ്മദ് മുസ്ലിയാര് കൊമ്പം എന്നിവര്‍ മാനു ഉസ്താദിന് ഉപഹാരം സമര്‍പ്പിച്ചു. മഅ്ദിന്‍ മസ്വാലിഹ് വിദ്യാര്‍ത്ഥി സംഘടനയായ എം എച് എസ് പ്രസിദ്ധീകരണം ചെയ്ത സമ്മേളന സപ്ലിമെന്റ് വീരമംഗലം മൊയ്തു ഹാജിക്ക് നല്കി കൊണ്ട് സയ്യിദ് ഹുസൈന് ശിഹാബ് തങ്ങള്‍ തിരൂര്‍കാട് പ്രകാശനം ചെയ്തു.
സമസ്ത മുശാവറ അംഗം മുഹ്യദ്ധീന് കുട്ടി മുസ്ലിയാര് താഴപ്പ്ര , സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുര്‍റഹ് മാന്‍ ഫൈസി മാരായമംഗലം, എസ് വൈ എസ് ജില്ലാ സെക്രട്ടറി എന്‍ കെ സിറാജുദ്ധീന് ഫൈസി വല്ലപ്പുഴ, മഅ്ദിന്‍ മസ്വാലിഹ് ദഅ്വ കോളേജ് പ്രിന്‍സിപ്പള്‍ ഹംസക്കോയ ബാഖവി കടലുണ്ടി , ഉമര്‍ ഫൈസി മാരായമംഗലം, കെ.ടി ത്വാഹിര്‍ സഖാഫി മഞ്ചേരി എന്നിവര്‍ സംസാരിച്ചു. സുന്നി റൈഞ്ച് പ്രസിഡണ്ട് ബീരാന് കുട്ടി ബാഖവി , സെക്രട്ടറി അലി സഖാഫി മഠത്തിപ്പിറമ്പ് , ഉമര്‍ സഖാഫി വീരമംഗലം, മോളൂര്‍ മഹല്ല പ്രസിഡണ്ട് ഇമ്പാനുക്ക,സെക്രട്ടറി സി പി മരക്കാര്‍, മൊയ്തു ഹാജി വീരമംഗലം,ഹംസ ഹാജി കുരിക്കമ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു.ഇബ്റാഹീം സഖാഫി മോളൂര്‍ സ്വാഗതവും ശിഹാബ് സഖാഫി വെളിമുക്ക് നന്ദിയും പറഞ്ഞു.