Connect with us

Kozhikode

എസ് എസ് എഫ് ഗൈഡന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Published

|

Last Updated

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഗൈഡന്‍സ്, വിദ്യാഭ്യാസ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കു വേണ്ടി സെക്ടര്‍, യൂനിറ്റ് തലങ്ങളില്‍ തുടര്‍പഠന മാര്‍ഗനിര്‍ദ്ദേശക ക്ലാസ് “സക്‌സസ് പാത്ത്” സംഘടിപ്പിക്കും. സംസ്ഥാന കമ്മിറ്റി പരിശീലനം നല്‍കിയ ട്യൂട്ടര്‍മാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന സമ്മര്‍ ഐസ് വെക്കേഷന്‍ ക്യാമ്പുകളില്‍ വ്യക്തിത്വ വികസനം, കരിയര്‍ ഗൈഡന്‍സ്, ഇസ്‌ലാമിക വ്യക്തിത്വം, സംഘാടനം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. മെയ് അവസാന വാരത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷാ വിജയികളെ അനുമോദിക്കുന്നതിന് മെറിറ്റ് ഈവനിംഗുകളും വിദ്യാഭ്യാസ സഹായ വിതരണത്തിനു വേണ്ടി എജ്യൂ ഹെല്‍പ്പ് പരിപാടികളും സംഘടിപ്പിക്കാന്‍ സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. വി പി എം ഇസ്ഹാഖ്, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എം അബ്ദുല്‍ മജീദ്, അബ്ദുര്‍ റശീദ് സഖാഫി കുറ്റിയാടി, റശീദ് നരിക്കോട്, കെ ഐ ബഷീര്‍, എ എ റഹീം, പി വി അഹ്മദ് കബീര്‍ പ്രസംഗിച്ചു. കെ അബ്ദുല്‍ കലാം സ്വാഗതവും ഉമര്‍ ഓങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest