Gulf
ടൂറിസം പ്രോത്സാഹനം ലൈംഗിക വ്യവസായത്തിന് വളം വെച്ചേക്കാം: കെ അജിത
ദോഹ: കേരളത്തിലെ വിനോദ സഞ്ചാര മേഖല വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പരിഷ്കാരങ്ങള്‍ ലൈംഗിക വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് അന്വേഷി പ്രസിഡന്റ് കെ അജിത ആവശ്യപ്പെട്ടു. ഫ്രന്‍ഡ്സ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച “വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും പൊതുസമൂഹത്തിന്റെ സമീപനവും” എന്ന വിഷയത്തില്‍ സംസാരിക്കുയായിരുന്നു അവര്‍. ടൂറിസത്തിന്റെ മറവില്‍ നടക്കുന്ന സെക്സ് റാക്കറ്റ് വ്യാപകമാണെന്നും പെണ്‍കുട്ടികളെ നാശത്തിലേക്ക് തള്ളി വിടുകയാണ് ഇത് ചെയ്യുന്നതെന്നും അജിത പറഞ്ഞു.
---- facebook comment plugin here -----