Connect with us

National

പെട്രോള്‍ വില കുറച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയിലെ വില കുറഞ്ഞതിനാല്‍ രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് ഒന്നര രൂപ കുറഞ്ഞേക്കും. എന്നാല്‍ ഡീസല്‍ വിലയില്‍ 50 പൈസയുടെ വര്‍ധനവ് ഉണ്ടായേക്കും. സബ്‌സിഡി പൂര്‍ണമായും എടുത്തുകളയുന്നതിന്റെ ഭാഗമായാണ് ഇത്. ഇന്ന് വൈകീട്ട് ചേരുന്ന എണ്ണക്കമ്പനികളുടെ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാവും. കഴിഞ്ഞ എട്ടു മാസത്തേതില്‍ നിന്നും രാജ്യാന്തര വിപണിയില്‍ എണ്ണ വില ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍.

Latest