Connect with us

Kerala

ഗാഡ്ഗില്‍ കമ്മിറ്റി നടപ്പാക്കരുത്: കെഎസ്ഇബി

Published

|

Last Updated

തിരുവനന്തപുരം: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കെഎസ്ഇബി സര്‍ക്കാറിന് കത്ത് നല്‍കി. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഭാവിയില്‍ ഊര്‍ജ്ജ വികസനം അവതാളത്തിലാക്കുമെന്ന് ബോര്‍ഡ് കത്തില്‍ പറയുന്നു.
നല്ല മഴയും നദികളുമുള്ള കേരളത്തില്‍ ജല വൈദ്യുത പദ്ധതികള്‍ക്ക് വന്‍ സാധ്യതയാണുള്ളത്. ജല വൈദ്യുത പദ്ധതികളില്‍ നിന്നും ആറായിരത്തോളം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള സാധ്യതകളുണ്ട്. എന്നാല്‍ ഇത് പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ നമുക്കായിട്ടില്ല.
പല പദ്ധതികളും സമര്‍പ്പിച്ചിരുന്നെങ്കിലും കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി ലഭിക്കാത്തതിനാല്‍ നടപ്പാക്കാനായില്ല. കേരളത്തില്‍ ജല വൈദ്യുത പദ്ധതികള്‍ നടപ്പാക്കാനാവുന്നത് പശ്ചിമ ഘട്ട മലനിരകളില്‍ മാത്രമാണ്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുകയാണെങ്കില്‍ ഭാവിയില്‍ സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാനാവാത്ത സ്ഥിതിയുണ്ടാവുമെന്നും കെഎസ്ഇബി കത്തില്‍ പറയുന്നു.

Latest