Connect with us

International

പശ്ചിമേഷ്യന്‍ സംഘര്‍ഷം: അതീവ ആശങ്കയറിയിച്ച് യു എ ഇയിലെ ഇന്ത്യന്‍ എംബസി

; ഉടനടി നയതന്ത്ര പരിഹാരം കാണണമെന്ന് ആവശ്യം.

Published

|

Last Updated

അബൂദബി | പശ്ചിമേഷ്യയില്‍ വീണ്ടും ആവര്‍ത്തിക്കുന്ന ആക്രമണങ്ങളിലും സംഘര്‍ഷങ്ങളിലും അതീവ ഖേദവും ആശങ്കയും രേഖപ്പെടുത്തി യു എ ഇയിലെ ഇന്ത്യന്‍ എംബസി.  ഔദ്യോഗിക പ്രസ്താവനയിലാണ് പശ്ചിമേഷ്യന്‍ മേഖലയിലെ നിലവിലെ സംഭവവികാസങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് എംബസി വ്യക്തമാക്കിയത്.

നൂറിലധികം ദിവസങ്ങളായി തുടരുന്ന സംഘര്‍ഷം ഇതിനകം തന്നെ അതിഭീമമായ മാനുഷിക ദുരിതങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യജീവനുകള്‍ക്ക് പുറമെ, നിലവിലെ സാഹചര്യം ആഗോള സമ്പദ് വ്യവസ്ഥയെയും ഊര്‍ജ വിതരണ ശൃംഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

മേഖലയില്‍ സമാധാനവും സുസ്ഥിരതയും എത്രയും വേഗം തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. ഇതിനായി നിലവിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ഒരു പരിഹാരത്തിലെത്താന്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളോടും ഇന്ത്യ ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തലാക്കണമെന്നും സാധാരണക്കാരായ ജനങ്ങള്‍ക്ക് യാതൊരുവിധത്തിലുള്ള ദ്രോഹവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും പ്രസ്താവനയില്‍ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

Latest