Connect with us

chief minister pinarayi

കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിനു തയ്യാറാകാത്ത പ്രതിപക്ഷ നിലപാടു സംസ്ഥാന താല്‍പ്പര്യത്തിനു വിരുദ്ധം: മുഖ്യമന്ത്രി

ഇതുവരെ ഇല്ലാത്ത ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിനു തയ്യാറാകാത്ത പ്രതിപക്ഷ നിലപാടു സംസ്ഥാന ത്തിന്റെ താല്‍പ്പര്യത്തിനു വിരുദ്ധമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കേന്ദ്രവും കേരളത്തിലെ പ്രതിപക്ഷവും കേരളത്തിന്റെ താല്‍പര്യങ്ങളെ ഒരേപോലെ കൈയൊഴിഞ്ഞു. ഇതുവരെ ഇല്ലാത്ത ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സമീപനം സാമ്പത്തിക ഉപരോധത്തിന്റെ രൂപത്തിലാണ്. ഇത് കേരളത്തെ വല്ലാതെ ഞെരുക്കുന്നു. കേരളത്തിന്റെ വായ്പ പരിധി കേന്ദ്രം വെട്ടികുറച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കു വിരുദ്ധമായ സമീപനം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു. ഇതിനെതിരെയാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചത്. കൂടാതെ പൊതുമണ്ഡലത്തില്‍ ശബ്ദമുയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.

ബി ജെ പിയെ പരാജയപ്പെടുത്താന്‍ തങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന് വീമ്പിളക്കുന്നവരുടെ സമീപനം കാണുമ്പോള്‍ ബി ജെ പിയുമായി എന്ത് വ്യത്യാസമെന്ന് തോന്നിപ്പോകുന്നു. കേന്ദ്രത്തിനെതിരായി ഒറ്റക്കെട്ടായി സമരം നടത്തണമെന്ന ആവശ്യത്തോട് അങ്ങേയറ്റത്തെ വിമുഖതയാണ് പ്രതിപക്ഷം കാണിച്ചത്. ഫെഡറല്‍ വ്യവസ്ഥകള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നു കോണ്‍ഗ്രസ് ഓടിയൊളിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.