UAE
ദുബൈ; ഡെലിവറി റൈഡർമാർക്ക് ഉച്ച വിശ്രമത്തിനിടയിൽ സൗജന്യ ഭക്ഷണം
എമിറേറ്റിലെ പ്രധാന പ്രദേശങ്ങളിലുടനീളമുള്ള ഡെലിവറി റൈഡർമാർക്ക് താത്കാലിക വിശ്രമ കേന്ദ്രങ്ങളായി നിയുക്തമാക്കിയ ബസ്, മെട്രോ സ്റ്റേഷനുകളിലെ 23 സ്ഥലങ്ങളിൽ ദിവസവും ഭക്ഷണം വിതരണം ചെയ്തു.
ദുബൈ| ബസ്, മെട്രോ സ്റ്റേഷനുകളിലെ വിശ്രമ കേന്ദ്രങ്ങളിൽ ഡെലിവറി റൈഡർമാർക്ക് ആർ ടി എ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്ന് ആർ ടി എ ലൈസൻസിംഗ് ഏജൻസി സി ഇ ഒ അഹ്മദ് മഹ്ബൂബ് അറിയിച്ചു. എമിറേറ്റിലെ പ്രധാന മേഖലകളിലുടനീളം ബസ്, മെട്രോ സ്റ്റേഷനുകളിൽ താത്കാലിക വിശ്രമ കേന്ദ്രങ്ങളിൽ ഡെലിവറി റൈഡർമാർക്ക് ഡെലിവറൂവുമായും ഫുഡ്ബേങ്കുമായും സഹകരിച്ചാണ് ഭക്ഷണം നൽകിയത്. എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിലും ഡെലിവറി മേഖല സാക്ഷ്യം വഹിക്കുന്ന ഗണ്യമായ വളർച്ചക്കൊപ്പം അവരുടെ നിർണായക പങ്കിനെയും മാനിച്ചാണ് ഈ സംരംഭം. ജീവിത നിലവാര ലക്ഷ്യങ്ങളുമായും ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായും ഇത് യോജിക്കുന്നു.
ഡെലിവറി റൈഡർമാരുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ സംരംഭങ്ങളുടെ വിജയത്തിൽ ആർ ടി എയുടെ പങ്ക് ഈ സംരംഭം എടുത്തുകാണിക്കുന്നു. സെപ്തംബർ 15 വരെയുള്ള വേനൽക്കാലത്ത് തൊഴിലാളികളെ ചൂടിൽ നിന്ന് സംരക്ഷിക്കുന്ന ഉച്ച വിശ്രമ സംരംഭത്തെയും ഇത് പിന്തുണയ്ക്കുന്നു. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി, നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ഉച്ചക്ക് 12.30 മുതൽ മൂന്ന് വരെ തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നത് സർക്കാർ നിരോധിച്ചിട്ടുണ്ട്.
എമിറേറ്റിലെ പ്രധാന പ്രദേശങ്ങളിലുടനീളമുള്ള ഡെലിവറി റൈഡർമാർക്ക് താത്കാലിക വിശ്രമ കേന്ദ്രങ്ങളായി നിയുക്തമാക്കിയ ബസ്, മെട്രോ സ്റ്റേഷനുകളിലെ 23 സ്ഥലങ്ങളിൽ ദിവസവും ഭക്ഷണം വിതരണം ചെയ്തു. ഗോൾഡ് സൂഖ് ബസ് സ്റ്റേഷൻ, അൽ സത്്വ ബസ് സ്റ്റേഷൻ, അൽ ജാഫിലിയ ബസ് സ്റ്റേഷൻ, അൽ ഖുസൈസ് ബസ് സ്റ്റേഷൻ, അൽ കറാമ ബസ് സ്റ്റേഷൻ, അൽ റാശിദിയ മെട്രോ സ്റ്റേഷൻ, അൽ ഫുർജാൻ മെട്രോ സ്റ്റേഷൻ, ഡി എം സി സി മെട്രോ സ്റ്റേഷൻ, ബർജുമാൻ മെട്രോ സ്റ്റേഷൻ, ഇബ്നു ബത്തൂത്ത മെട്രോ സ്റ്റേഷൻ, ഇ & മെട്രോ സ്റ്റേഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Content Highlights:
Dubai RTA has provided meals to delivery riders at 23 designated rest hubs across bus and metro stations. Partnering with Deliveroo and the UAE Food Bank, this initiative supports workers during the mandatory summer midday break. It aims to boost safety and enhance quality of life in Dubai.





