Educational News
ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍
പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാര്‍ച്ച് മാസത്തില്‍ രണ്ടാം വര്‍ഷ പരീക്ഷയോടൊപ്പം നടത്തിയിരുന്നത് വിദ്യാര്‍ഥികളില്‍ കടുത്ത മാനസിക സംഘര്‍ഷത്തിനും വലിയ പ്രയാസങ്ങള്‍ക്കും കാരണമായിരുന്നു.
തിരുവനന്തപുരം| ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഒക്ടോബര്‍ 12 മുതല്‍ 17 വരെ നടക്കും. പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാര്‍ച്ച് മാസത്തില്‍ രണ്ടാം വര്‍ഷ പരീക്ഷയോടൊപ്പം നടത്തിയിരുന്നത് വിദ്യാര്‍ഥികളില്‍ കടുത്ത മാനസിക സംഘര്‍ഷത്തിനും വലിയ പ്രയാസങ്ങള്‍ക്കും കാരണമായിരുന്നു.
ഈ വിഷമതകള്‍ ചൂണ്ടിക്കാട്ടി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്‌സീന് നിരവധി നിവേദനങ്ങളാണ് ലഭിച്ചത്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഈ പ്രയാസങ്ങള്‍ ഗൗരവമായി പരിഗണിച്ച മന്ത്രി, ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
Content Highlights:
Higher Secondary first year improvement examinations in Kerala will be held from October 12 to 17. The decision was made to reduce mental stress for students who previously had to write improvement exams alongside second year finals in March. The General Education Department released the official order following directives from the Minister.




