Connect with us

Kerala

കൊണ്ടോട്ടി എച്ച് ഡി എഫ് സി ബാങ്കിൽ തീപിടുത്തം; ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് ബാങ്കിലെ ഇലക്ട്രിക് സർവർ റൂമിൽ തീപിടുത്തം ഉണ്ടായത്.

Published

|

Last Updated

കൊണ്ടോട്ടി | കൊണ്ടോട്ടി ജംഗ്ഷന് സമീപം പ്രവർത്തിച്ചുവരുന്ന എച്ച്ഡിഎഫ്സി ബാങ്കിൽ തീപിടുത്തം. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് ബാങ്കിലെ ഇലക്ട്രിക് സർവർ റൂമിൽ തീപിടുത്തം ഉണ്ടായത്. മലപ്പുറം ഫയർ ഫോഴ്സ് സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി.

ബാങ്കിന്റെ പ്രവേശന കവാടം കഴിഞ്ഞ് ഉള്ളിലേക്ക് മാറി വളരെ ഇടുങ്ങിയ സ്ഥലത്താണ് സർവ്വർ റൂം പ്രവർത്തിച്ചു വരുന്നത്. യാതൊരുവിധ വെന്റിലേഷൻ സംവിധാനവും ഇല്ലാത്തതിനാൽ ബാങ്കിനകത്ത് മുഴുവനായും കറുത്ത പുക പടലങ്ങൾ വ്യാപിച്ചിരുന്നു. വിവരം അറിഞ്ഞ് എത്തിയ ഫയർ സർവീസ് സേനാംഗങ്ങൾ ബ്രീത്തിങ് അപ്പാരറ്റസ് – സുരക്ഷാ ഉപകരണം ഉപയോഗിച്ചാണ് ബാങ്കിനകത്ത്  പ്രവേശിച്ചത്. ഉടൻതന്നെ സേനാംഗങ്ങൾ എക്സ്റ്റിംഗ് ഗ്യുഷാർ ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. സർവർ റൂമിലെ ഇലക്ട്രിക് ഉപകരണങ്ങളും ഫർണിച്ചറുകളും കത്തിനശിച്ചു. ഷോട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.

റൂമിലേക്കുള്ള വൈദ്യുതി ബന്ധം വിചേദിച്ചിരുന്നതിനാൽ സേനാംഗങ്ങൾക്ക് സുരക്ഷിതമായി സൗകര്യപൂർവ്വം പ്രവർത്തിക്കാൻ കഴിഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇസ്മായിൽ ഖാൻ, സീനിയർ ഫയർ ഓഫീസർമാരായ അബ്ദുൽ മുനീർ, പ്രദീപ്,ഷഫീഖ്, മുഹമ്മദ് ഫാരിസ് എന്നിവർ ചേർന്നാണ് തീ കെടുത്തിയത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി അനുമാനിക്കുന്നു.

കുഞ്ഞുമുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള എമറാൾഡ് ബിൽഡിംഗിൽ പ്രവർത്തിച്ചുവരുന്ന എച് ഡി എഫ് സി ബാങ്കിലാണ് തീപിടുത്തമുണ്ടായത്.

---- facebook comment plugin here -----

Latest