Connect with us

Uae

ദുബൈ; വേൾഡ് ട്രേഡ് സെന്റർ അതോറിറ്റിക്ക് മികച്ച നേട്ടം

കമ്പനികൾ 19 ശതമാനം കൂടി. ഫ്രീ സോണിൽ 2,735 വാടകക്കാരാണുള്ളത്. 2023-ൽ ഇത് 2,259 ആയിരുന്നു.

Published

|

Last Updated

ദുബൈ | ദുബൈ വേൾഡ് ട്രേഡ് സെന്റർ അതോറിറ്റി ഈ വർഷം ആദ്യ പാദത്തിൽ മികച്ച നേട്ടം കൈവരിച്ചു. വാടകക്കാർ 21 ശതമാനം വർധിച്ചു. കമ്പനികൾ 19 ശതമാനം കൂടി. ഫ്രീ സോണിൽ 2,735 വാടകക്കാരാണുള്ളത്. 2023-ൽ ഇത് 2,259 ആയിരുന്നു.

രജിസ്റ്റർ ചെയ്ത കമ്പനികൾ 2,818. 2023ൽ 2,366 ആയിരുന്നു. ഫ്രീ സോണിലെ നേരിട്ടുള്ള ബിസിനസുകൾ 8,223 ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധനവുണ്ടെന്ന് ഫ്രീ സോൺ റെഗുലേറ്ററി ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് അബ്ദല്ല അൽ ബന്ന പറഞ്ഞു.

‘ഞങ്ങൾ ഡി33 അജണ്ടയുടെ ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകും. ഈ വർഷം അസാധാരണമായ പ്രകടനം കാഴ്ചവച്ചു. ചലനാത്മകവും ബിസിനസ് സൗഹൃദവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള സമർപ്പണം ഞങ്ങളുടെ അധികാരപരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest