Connect with us

Kerala

മംഗലാപുരം ചെന്നൈ എക്‌സ്പ്രസില്‍ ടിടിഇയ്ക്കു നേരെ കയ്യേറ്റം

ട്രെയിന്‍ കോഴിക്കോട്ടെത്തിയപ്പോള്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മധുസൂദനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് ടിടിഇയ്ക്കു നേരെ കയ്യേറ്റം. മംഗലാപുരം ചെന്നൈ എക്‌സ്പ്രസിലാണ് സംഭവം.ടിക്കറ്റ് ചോദിച്ചതിന് വനിത ടിടിഇയെ ആണ് ആന്‍ഡമാന്‍ സ്വദേശിയായ യാത്രക്കാരന്‍ കയ്യേറ്റം ചെയ്തത്.

ടിടിഇ ആര്‍ദ്ര അനില്‍കുമാര്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍ മധുസൂദനന്‍ പ്രകോപിതനാവുകയും ടിടിഇയെ തള്ളിമാറ്റുകയുമായിരുന്നു. ബുധനാഴ്ച വൈകീട്ട് വടകര പിന്നിട്ടപ്പോഴാണ് സംഭവം.ട്രെയിന്‍ കോഴിക്കോട്ടെത്തിയപ്പോള്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മധുസൂദനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിനിലും സമാനമായ സംഭവം നടന്നിരുന്നു. ടി ടി ഇമാര്‍ക്കു നേരെ കൈയ്യേറ്റം നടത്തിയ കൊല്ലം സ്വദേശി അശ്വിനും, പൊന്നാനി സ്വദേശി ആഷിഖുമാണ് റെയില്‍വേ പോലീസിന്റ പിടിയിലായത്. ഇവരില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

ടിക്കറ്റ് ചോദിച്ചപ്പോള്‍ ടി ടി ഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്റെ ടോയ്‌ലെറ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിന്‍. ടി ടി ഇമാരായ യു പി സ്വദേശി മനോജ് വര്‍മ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരെ ആണ് പ്രതികള്‍ തള്ളിയിട്ടു രക്ഷപ്പെടാന്‍ ശ്രമിച്ചത്.